കളമശേരി: ഏലൂർ നഗരസഭയിലെ പള്ളിപ്പുറം ചാലിലെ വലിയ തോട് ബി.ജെ.പി പ്രവർത്തകർ വൃത്തിയാക്കി. പെരിയാറുമായി ബന്ധപ്പെട്ടുകിടക്കുന്ന വലിയതോടിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി വർഷങ്ങളായി വീണു കിടന്നിരുന്ന മരങ്ങളും നീണ്ട പുല്ലുകളും മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. മുപ്പതോളം പ്രവർത്തകർ ചലഞ്ചായി ഏറ്റെടുത്ത് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പണികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. കൗൺസിലർ കൃഷ്ണപ്രസാദ്, ബി.ജെ.പി നേതാക്കളായ വി.വി.പ്രകാശൻ, ഐ.ആർ.രാജേഷ്, സി.പി .ജയൻ, ഷിജു, ഏ.ജി.രവീന്ദ്രൻ, മുരളി, ശിവൻകുട്ടി ,ദി പിൽകുമാർ എന്നിവരുടെ നേതൃത്വം നൽകി.