തൃക്കാക്കര: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ കാമ്പയിൻ-12 ന്റെ ഭാഗമായി ഐ.സി.ഡി.എസിന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഐ.സി.ഡി.എസ് സ്റ്റാഫും അങ്കണവാടി പ്രവർത്തകരും പരിപാടികൾ സംഘടിപ്പിച്ചത്. 3 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെയും പ്രീസ്കൂൾ കുട്ടികളുടെയും രക്ഷകർത്താക്കൾ, കൗമാരപ്രായത്തിലുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ , 45 വയസിൽ താഴെയുളള സ്ത്രീകൾ എന്നിവർക്കായി പ്രത്യേകമായാണ് ക്ലാസുകൾ നടത്തിയത്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ൽ എത്തിച്ച് ഒരു വർഷം കൊണ്ട് അനീമിയ ബാധിതരുടെ എണ്ണം കുറക്കുക എന്നതാണ് ക്യാമ്പയിൻ 12 ന്റെ ലക്ഷ്യം.