കാലടി: ഫേസ്ബുക്കിൽ വ്യാജഅക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്നതായി പരാതി. മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിൽ പട്ടുക്കുടി ബിപിൻകുമാറാണ് കാലടി പൊലീസിന് പരാതി നൽകിയത്. ബിപിനും ഭാര്യയും ഒരുമിച്ച് നിൽക്കുന്ന പടം ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി ഗൂഗിൽ പേ വഴി പണം അയക്കുന്നതിനുള്ള ലിങ്ക് അയച്ചു നൽകിയാണ് പണം ആവശ്യപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. മലയാറ്റൂർ കുരിശുമുടി വനംവകുപ്പ് ഉദ്യോഗസ്ഥനാണ് ബിപിൻ.