അങ്കമാലി: കൊവിഡ് മഹാമാരിയിൽ സേവനത്തിന്റെ പുതിയപാത തെളിച്ച് സിവിൽ ഡിഫൻസ് സേനയിലെ യുവതീ യുവാക്കൾ. അങ്കമാലി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചുള്ള പ്രവർത്തനമികവിന് അംഗീകാരം നൽകി.നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നൽകിയ സ്നേഹോപഹാരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു കൈമാറി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു.

താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി .മുണ്ടാടൻ, ലേഖ മധു, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ.ഐ. കുര്യാക്കോസ്, സജി വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ അജിതകുമാരി, മുൻ കൗൺസിലർ എം.ജെ. ബേബി, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ നിബിൻ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

കൊവിഡ് പരിശോധനാകേന്ദ്രം, വാക്സിനേഷൻ ക്യാമ്പ്, കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തുടങ്ങി വിവിധ തലങ്ങളിൽ സേവനം ലഭ്യമാണ്. പ്രതിഫലേച്ഛയില്ലാതെയുള്ള സന്നദ്ധ പ്രവർത്തനമാണ് ഇവരുടേത്. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തരഘട്ടങ്ങളിലും സഹായഹസ്തവുമായി ഇവർ സജ്ജരാണ്. സദാ ജാഗരൂകരായ സേന വരുംതലമുറക്ക് പ്രചോദനമാണ്.