കൂത്താട്ടുകുളം: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫും , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വിൽസൺ.കെ.ജോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാന്മാരായ പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ ,കൗൺസിലർ സിബി കൊട്ടാരം, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, കോൺഗ്രസ് നേതാക്കളായ എബി എബ്രഹാം,സിജു ഏലിയാസ്, എ.ജെ. കാർത്തിക്, സന്ദീപ് പുതുവാൽ, കെ.എൻ. തമ്പി,ജിൻസ് പോൾ, കെൻ മാത്യു,ബിബിൻ ബാബു, ജിനേഷ് വൻനിലം, ബിനു മാത്യു,ബിജു മാത്യു,ബിജോയ്,ബിബിൻ എറമ്പടം, അജു ചെറിയാൻ, അനിൽ എന്നിവർ നേതൃത്വം നൽകി.