കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡി.സി.സിയിലേയ്ക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അശമന്നൂർ യൂണീറ്റ് ഇരുപത്തി അയ്യായിരം രൂപ നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി തുക ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് കെ.ജി.ഭാസ്ക്കരൻനായർ,സെക്രട്ടറി എൻ.എൻ.മണി,കമ്മിറ്റി അംഗങ്ങളായ പി.ഒ.ജയിംസ്,പി.എം.കൃഷ്ണൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് എന്നിവർ പങ്കെടുത്തു.