തൃക്കാക്കര: തൃക്കാക്കരയിൽ 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം ആരംഭിച്ചതിനു പുറമെ കൊവിഡ് രോഗികളുടെ വീടുകളിൽ ഭക്ഷണവും മരുന്നും വിതരണം ആരംഭിച്ചു ഡി.വൈ. എഫ്.ഐ. തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്ക്കരണം. പ്രദേശത്തെ പ്രവർത്തന സജ്ജരായ യുവതീ യുവാക്കളെ ഉൾപ്പെടുത്തിയാണ് പ്രവർത്തനം. അഞ്ച് വാഹനങ്ങളുടെ അടിയന്തര സർവീസ് ഏത് സമയത്തുമുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ സമൂഹ അടുക്കള പടമുഗളിൽ ആരംഭിച്ചു. ഇന്നലെ 100 പേർക്ക് ഭക്ഷണമെത്തിച്ചു. സി.പി.എം കളമശേരി ഏരിയ കമ്മറ്റി അംഗം സി.പി.സാജിൽ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഓ.എ സലാഹുദ്ധീൻ, ബ്ലോക്ക് ജോ.സെക്രട്ടറി കെ.എം.ഷിഹാബ്, മേഖല സെക്രട്ടറി ലുക്ക് മാനുൽ ഹക്കിം, മേഖല പ്രസിഡന്റ് സുബിൻ, മേഖല ട്രഷറർ,വിബിൻ.കെ.എ.നജീബ് എന്നിവർ നേതൃത്വം നൽകി.