കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ സമൂഹിക അടുക്കളയിലേക്ക് പീച്ചിയിൽ തോമസ് കശീശോ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മേരി തോമസ് 10000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയയ്ക്ക് കൈമാറി. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു.എം.കെ, ഫാ: പോൾ തോമസ് പീച്ചിയിൽ എന്നിവർ പങ്കെടുത്തു.