cow
ചാലക്കൽ കുഴിക്കാട്ടുമാലിൽ ഷെമീറിന് പീപ്പിൾസ് ഫൗണ്ടേഷനും പ്രാദേശിക സകാത്ത് കമ്മിറ്റിയും കറവ പശുക്കളെ കൈമാറുന്നു

ആലുവ: ചാലക്കൽ കുഴിക്കാട്ടുമാലിൽ ഷെമീറിന്റെ ഉപജീവന മാർഗമായ നാല് കറവപ്പശുക്കൾ ഇടിമിന്നലേറ്റ് ചത്തതിനെ തുടർന്ന് സഹായവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. ഷെമീറിനും കുടുംബത്തിനും ആശ്വാസമായി പീപ്പിൾസ് ഫൗണ്ടേഷൻ ഒരു കറവപ്പശുവിനെയും പ്രാദേശിക സകാത്ത് കമ്മിറ്റി മറ്റൊരു കറവപ്പശുവിനെയും കൈമാറുകയായിരുന്നു. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാരക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി, കൺവീനർ മുഹമ്മദ് ഉമർ, സകാത്ത് കമ്മിറ്റി ചെയർമാൻ കെ.എ. സലീം സാഹിബ്, എ.കെ. ശരീഫ് നദ്വി, സുജിത്ത് കെ. രാഘവൻ, എം.എ. സഹീറ എന്നിവർ സംബന്ധിച്ചു.