കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്കാരം നടത്താൻ സന്നദ്ധപ്രവർത്തകർക്ക് (ഡെത്ത് കെയർ വോളന്റിയേഴ്സ് ) പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, സെക്രട്ടറി എൻ. രവികുമാർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി പ്രകാശ്, വാർഡ് മെമ്പർ സുബിൻ.എൻ.എസ് എന്നിവർ പങ്കെടുത്തു. ഹെഡ് നേഴ്സ് നിർമ്മലകുമാരി , ജെ.എച്ച്.ഐ ജോഷി പോൾ , പാലിയേറ്റീവ് നഴ്സ് തുളസി.ആർ, ഹെൽത്ത് ഇൻസ്പെക്ടർ മധു പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.