sp-karthik
ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് റൂറൽ ജില്ലാ ജില്ലാ പൊലീസ് നൽകുന്ന ഭക്ഷ്യവസ്തുക്കൾ നിറച്ച വാഹനം പൊലീസ് മേധാവി കെ. കാർത്തിക് ഫ്ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: മഹാമാരിയുടെ കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് സഹായഹസ്തവുമായി റൂറൽ ജില്ലാ പൊലീസ്. കൊവിഡ് വ്യാപനവും പ്രകൃതിക്ഷോഭവുംമൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന ചെല്ലാനം ഭാഗത്ത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കുടിവെള്ളം, മരുന്ന്, അരി ഉൾപ്പെുടെയുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവ എത്തിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയും കടൽക്ഷോഭവും ഇവിടെ പലഭാഗത്തും വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. പലർക്കും വീടുപേക്ഷിച്ച് ക്യാമ്പുകളിലേക്കും മറ്റും മാറേണ്ട സാഹചര്യമുണ്ടായി. കഷ്ടത അനുഭവിക്കുന്ന പ്രദേശവാസികൾക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കുന്നതിന്റ ഭാഗമായി ചെല്ലാനത്തേക്ക് പുറപ്പെട്ട ആദ്യവാഹനം എസ്.പി കാർത്തിക് ഫ്ളാഗ്ഓഫ് ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, സബ് ഇൻസ്‌പെക്ടർ പി. സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ. ഹബീബ്, മുഹമ്മദ് അമീർ, മാഹിൻഷാ, എ.എ. അൻസാർ എന്നിവരാണ് ആദ്യവാഹനത്തിൽ അയച്ച അവശ്യവസ്തുക്കൾ ശേഖരിച്ച് നൽകിയത്.