കൊച്ചി: ജില്ലയിൽ പതിനാലു നിയോജകമണ്ഡലത്തിലും ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങും. സാധാരണക്കാരായ രോഗികൾക്ക് മരുന്ന്, ബ്ലഡ്, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യാൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വെബിനാർ മീറ്റിംഗിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ടി.പോൾ, എം.എം.അലിയാർ, സാജു തോമസ്, ഏലിയാസ് കാരിപ്ര, ടി.കെ.രമേശൻ, പി.എം.ഏലിയാസ്, സൈബ താജുദ്ധീൻ, ലൈമി ദാസ്, രഞ്ജിത് കുമാർ.ജി, സൈമൺ ഇടപ്പള്ളി എന്നിവർ സംസാരിച്ചു.