1
മുണ്ടംവേലി - അത്തിപ്പൊഴിഭാഗത്തെ കാനയിലെ മാലിന്യം

തോപ്പുംപടി: മുണ്ടംവേലി -അത്തിപ്പൊഴിഭാഗത്ത് കാനയിൽ മാലിന്യങ്ങൾ കുന്നുകൂടിയതോടെ ഇവ സമീപത്തെ വീടുകളിലേക്ക് എത്തുന്നു. ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഓഫീസിനു സമീപത്താണ് ഈ കാന. പ്ളാസ്റ്റിക്ക് ഉൾപ്പടെ നിറയെ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ് ഇവിടെ. കലുങ്കുകൾ ഉയർത്തി നിർമ്മിച്ചതിനാൽ ഉയരം വർദ്ധിച്ചതോടെയാണ് താഴ്ന്ന പ്രദേശത്തെ വീടുകളിലേക്ക് മാലിന്യങ്ങൾ ഒഴുകി എത്തുന്നത്. നിരവധി തവണ വിഫോർ കൊച്ചി പ്രവർത്തകർ കൊച്ചിൻ കോർപ്പറേഷനും ഡിവിഷൻ കൗൺസിലർക്കും പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.