covid

കൊച്ചി: ജില്ലയിൽ കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നതിനൊപ്പം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടാകുന്നതും ആശ്വാസത്തിന് വകനൽകുന്നു

ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരുന്നതിന്റെ തലേന്നുമുതൽ ഇന്നലെ വരെ 18,000 പേരാണ് രോഗമുക്തി നേടിയത്.

അതെസമയം ഇന്നലത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 21.9 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും പ്രതിദിന രോഗവാഹകരുടെ എണ്ണത്തിൽ കുറവുവരാത്ത് ആശങ്കയ്ക്ക് ഇടനൽകുന്നുമുണ്ട്. കഴിഞ്ഞദവസം 26.2 ആയിരുന്നു ടി.പി.ആർ നിരക്ക്.

വിദേശത്തുനിന്ന് എത്തിയ 10 പേർ അടക്കം 3336 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 15231 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുമുണ്ട്.

13 ആരോഗ്യപ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ (140), തൃക്കാക്കര (139) മേഖലയിലെ രോഗവ്യാപന തോത് ഉയർന്ന നിലയിൽ തുടരുകയാണ്. അടുത്തിടെ കടൽക്ഷോഭം മൂലം ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ പ്രവർത്തിച്ച ചെല്ലാനത്ത് പ്രതിദനസംഖ്യ നൂറു കവിഞ്ഞത് കടുത്ത ആശങ്കയ്ക്ക് വകനൽകുന്നതാണ്. ഇന്നലെ 104 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

പള്ളുരുത്തി (104), എളംകുന്നപ്പുഴ (100) മേഖലയിലും സ്ഥിതിഗുരുതരമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.9

ജില്ലയിൽ ആകെ ചികിത്സയിലുള്ളവർ : 50539

ഇന്നലെ രോഗമുക്തി നേടിയവർ : 4418

പുതുതായി ഹോം ക്വാറന്റൈനിൽ : 3739

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ : 108825

ഇന്നലെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടർ: 466

ജില്ലയിൽ ഒഴിവുള്ള കിടക്കകൾ 2682