കൊച്ചി: പശ്ചിമ കൊച്ചിയിലെ 'സ്മാർട്ട് റോഡ്' നിർമ്മാണത്തിൽ കാലതാമസം വരുത്തിയ കരാറുകാരനെതിരെ നടപടിയുമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്. കരാർ റദ്ദു ചെയ്യുന്നതിനുളള നോട്ടീസ് കരാർ ഏറ്റെടുത്ത എ.ബി.സി. ബിൽഡേഴ്‌സിന് നൽകി.
റിവർ-ബെല്ലാർ റോഡ്, കൽവത്തി റോഡ്, അമരാവതി റോഡ്, കെ.ബി. ജേക്കബ് റോഡ് എന്നിവയുടെ നിർമ്മാണത്തിന് 2019 ജൂലായ് 15 നാണ് 30.31 കോടി രൂപയ്ക്ക് കരാർ നൽകിയത്. കാലാവധി പതിനഞ്ചു മാസം ആയിരുന്നെങ്കിലും സാധിച്ചില്ല.
നിർമ്മാണം പൂർത്തിയാക്കാൻ
നടപടി സ്വീകരിക്കും
റോഡ്, കാന പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാത്തതു കാരണം ജങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ഇനിയുള്ള ജോലികൾ തീർക്കാൻ വേണ്ട നടപടികൾ സി.എസ്.എം.എൽ ഉടൻ സ്വീകരിക്കും.
ജാഫർ മാലിക
സി.ഇ.ഓ
സി.എസ്.എം.എൽ