പെരുമ്പാവൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവ് പള്ളിക്കവല നെടിയാൻ വീട്ടിൽ മുസ്തഫ പരീത് (92) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് കുന്നത്തുനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, മാറംപള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, താലൂക്ക് ആശുപത്രി വികസന സമിതി അംഗം, ടെലഫോൺ അഡ്വൈസറി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് ഭാര്യ ഫാത്തിമ കൊവിഡ് ബാധിച്ച് മരിച്ചത്. മക്കൾ: മുസ്തഫ, അബ്ദുൽ അസീസ്, സിദ്ധീഖ്, റഷീദ്, സുബൈദ, സുഹറ, ഖദീജ. മരുമക്കൾ: മുസ (ബിസിനസ്), മുഹമ്മദ് (റിട്ട: കെ.എസ് ആർ ടി സി ഡ്രൈവർ), സെയ്ത് പരീത് (റിട്ട: അധ്യാപകൻ), സാജിദ, റഹ്ന, റാഹില, അജീഷ.