കൊച്ചി : രണ്ടാം പിണറായി സർക്കാരിൽ നിന്നും അർഹമായ പരിഗണന പ്രതീക്ഷിച്ച് വ്യാപാരി സമൂഹം. കൊവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ഏറ്റവും കുടുതൽ ദുരിതവും, സാമ്പത്തിക തകർച്ചയും നേരിട്ടത് ഇടത്തരം ചെറുകിട വ്യാപാരികളാണ്. വരുംകാലത്ത് ഓൺലൈൻ മേഖല കൂടുതൽ ശക്തമാകുമെന്നതിനാൽ നിലവിലുള്ള മുഴുവൻ വ്യാപാരികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കത്തക്കവിധം സർക്കാർ സംവിധാനം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.സി.ജേക്കബ് ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാരിൽ നിന്നും വ്യാപാരി സമൂഹം അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.