dyfi
ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി ആരംഭിച്ച സാമൂഹ അടുക്കളയിൽ നിന്നും വിതരണം ചെയ്യുന്നതിനായി ബിരിയാണി തയ്യാറാക്കുന്നു

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ കൊവിഡ് രോഗികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നതിനായി ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി ആരംഭിച്ച സമൂഹ അടുക്കള 10 ദിവസം പിന്നിട്ടു. ഇവിടെ നിന്നും നിത്യേന 250 പേർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നുണ്ട്.
ഇന്നലെ ബിരിയാണിയാണ് വിതരണം ചെയ്തത്. മേഖലാ കമ്മിറ്റി സെക്രട്ടറി രഞ്ജു രാജ്, പ്രസിഡന്റ് ദിവിൽ ദിവാകരൻ, ട്രഷറർ അമൽരാജ്, സി.പി.എം നേതാക്കളായ എ.കെ. ശിവൻ, കെ.ആർ. ലാൽ കുമാർ, പഞ്ചായാത്തംഗം വി.കെ. ശിവൻ, ടി.കെ. സലിം എന്നിവർ നേതൃത്വം നൽകി.