കൊച്ചി: കൊവിഡിൽ കൊച്ചി ബിനാലെയും അനിശ്ചിതത്വത്തിൽ. മഹാമാരിയെ തുടർന്ന് ബിനാലെ
നവംബറിലേക്ക് മാറ്റിയെങ്കിലും അതും ഇപ്പോൾ ഉറപ്പില്ല. ബിനാലെ ഫൗണ്ടേഷന്റെ അടുത്ത ബോർഡ് മീറ്റിംഗിനു ശേഷമെ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കൂ. കൊവിഡ് രണ്ടാം തരംഗം ആരംഭിക്കും മുൻപ് ബിനാലെയുടെ വെബ് സൈറ്റിൽ നവംബർ 1 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ബിനാലെയുടെ ഭാഗമായി ആലപ്പുഴയിൽ തുടക്കം കുറിച്ച 'ലോകമേ തറവാട്' ലോക്ക്ഡൗണിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ 18ന് ആരംഭിച്ച് ജൂൺ 30 വരെ നടത്താനായിരുന്നു തീരുമാനിച്ചത്. കൊവിഡ് രൂക്ഷമായതോടെ നിർത്തിവയ്ക്കുകയായിരുന്നു. ബിനാലെ നടത്തുന്ന കാര്യം അടുത്ത ബോർഡ് യോഗത്തിൽ തീരുമാനമാകും. ബോർഡ് യോഗം എന്നാണെന്നുള്ള തീരുമാനം ആയിട്ടില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷണമാചാരി പറഞ്ഞു.