കൊച്ചി: മത്സ്യത്തൊഴിലാളികളെ ദുരന്തസമാനമായ ജീവിതത്തിൽനിന്ന് കരകയറ്റുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപനം മത്സ്യമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. ഭക്ഷ്യധാന്യ കിറ്റുകൾക്കു പുറമേ പതിനായിരം രൂപ വീതം ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കണം. മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ നേരിടുന്ന ദുരവസ്ഥ ജില്ലാ ഭരണകൂടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. താത്കാലിക സഹായങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലും കടൽക്ഷോഭം ചെറുക്കാനുള്ള നടപടികൾ എത്രയും വേഗത്തിലും നടപ്പിലാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.