കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരമേറ്റത് അഞ്ചു വർഷത്തെ ജനോപകാരനടപടികൾക്ക് കേരളജനത നൽകിയ അംഗീകാരമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുവേളയിൽ സംഘടന സമർപ്പിച്ചിരുന്ന നിർദ്ദേശങ്ങൾ പുതിയ സർക്കാർ പ്രാവർത്തികമാക്കുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും വിജയാശംസകളും നേരുന്നതായി ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും പറഞ്ഞു.