polachan
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.പോളച്ചൻ താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാർഡിലേക്കുള്ള ഓക്‌സോമീറ്ററും സ്മാർട്ട് ഫോണും മെഡിക്കൽ സൂപ്രണ്ട് ഡോ.നസീമ നജീബിന് കൈമാറുന്നു

അങ്കമാലി: താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡിലേക്ക് അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ സ്മാർട്ട് ഫോണും, പൾസ് ഓക്‌സി മീറ്ററും നൽകി.മുനിസിപ്പൽ ചെയർമാൻ റെജി മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ മെഡിക്കൽ സൂപ്രണ്ട് ഡോ.നസീമ നജീബിന് കൈമാറി.മുനിസിപ്പൽ വൈസ് ചെയർമാൻ റീത്ത പോൾ, കൗൺസിലർ ജെസ്മി ജിജോ, അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ്, പി.ഒ. ആന്റോ എന്നിവർ പങ്കെടുത്തു.