അങ്കമാലി: കേരള സ്റ്റേറ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്ത് ഒരു കോടി രൂപയുടെ കൊവിഡ് പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അങ്കമാലി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി നഗരസഭ കൗൺസിലർമാർക്ക് പൾസ് ഓക്‌സീമീറ്റർ വിതരണം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നിയും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ .കെ.കെ.ഷിബും ചേർന്ന് കൗൺസിലർമാർക്ക് ഒക്സിമീറ്റർ കൈമാറി. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഹൃഷികേശ് വർഗ്ഗീസ്, ജില്ലാ കമ്മിറ്റി അംഗം സി.എ.ഗീത, സബ് ജില്ല സെക്രട്ടറി ബേബി ഗിരിജ, സജി വർഗീസ്, ബെന്നി മൂഞ്ഞേലി എന്നിവർ പങ്കെടുത്തു.