കൊച്ചി: കൊവിഡ് വാക്‌സിനേഷന് വേണ്ടി ജനപ്രതിനിധികൾ ഉൾപ്പെട്ട സമിതിക്ക് ടോക്കൺ നൽകുന്നത് നിറുത്തി. നാളെ മുതൽ ഇനി ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമാകും വാക്സിനേഷൻ. ആശാ വർക്കമാർ, ഹെൽത്ത് വർക്കർ, ആരോഗ്യ വകുപ്പിന്റെ ഫീൽഡ് സ്റ്റാഫ് എന്നിവരും ഒപ്പം അതതു വാർഡുകളിലെയോ ഡിവിഷനുകളിലെയോ ജനപ്രതിനിധി എന്നിവരുൾപ്പെട്ട സമിതിക്കായിരുന്നു നിശ്ചിത എണ്ണം ടോക്കണുകൾ നൽകിയിരുന്നത്.
പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം.