അങ്കമാലി: ആലുവ ചാർട്ടേഡ് അക്കൗണ്ടന്റ് അസോസയേഷന്റെ ആഭിമുഖ്യത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയലേക്ക് കൊവിഡ് പ്രതരോധ കിറ്റ് നൽകി. പൾസ് ഓക്‌സിമീറ്റർ, പി.പി.ഇ കിറ്റ്, സർജിക്കൽ ഗൗൺസ് , എൻ 95 മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, ഫേസ് ഫീൽഡ്, സാനിറ്റൈസർ എന്നിവ അടങ്ങിയതാണ് കിറ്റ്.
ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് എറണാകുളം ബ്രാഞ്ച് മുൻ വൈസ് ചെയർമാൻ സി.എ.ജോർജ് കുര്യൻ പാറക്കലിൽ നിന്ന് അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ് എന്നിവർ കിറ്റ് ഏറ്റുവാങ്ങി.