മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 2080-ാം നമ്പർ വാളകം ശാഖയുടെ നേതൃത്വത്തിൽ വാളകം ഗ്രാമ പഞ്ചായത്ത് നടത്തുന്ന സാമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകി. അരി,തേങ്ങ, പച്ചക്കറികൾ തുടങ്ങിയവയാണ് നൽകിയത്. ശാഖ പ്രസിഡന്റ് ടി.കെ.മുരളീധരനിൽ നിന്നും വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ഉല്പന്നങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രജിത സുധാകരൻ, മെമ്പർമാരായ കെ.പി.അബ്രാഹം, ബിനോ ചെറിയാൻ, ശാഖ സെക്രട്ടറി ദിപിൻ നാരായണൻ ശാഖ കമ്മിറ്റി അംഗങ്ങളായ ടി.എം.ദാമോദരൻ,ടി.എം. രാജൻ,സി.എസ്. മോഹനൻ,സി.എസ്. സന്തോഷ് ,എം.പി. സതീശൻ, എം.ആർ. ബിഗിൻ തുടങ്ങിയവർ പങ്കെടുത്തു.