കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായ അച്ചടി, ചെറുകിട വ്യവസായ മേഖലകൾക്ക് പി.രാജീവ് വ്യവസായ മന്ത്രിയായതിലൂടെ വലിയ പ്രതീക്ഷയാണുള്ളതെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. സംസ്ഥാന സർക്കാർ ഏറ്റെടുത്ത എച്ച്.എൻ.എൽ കേരള വിപണിയിൽ ആവശ്യമായ കടലാസ് നിർമ്മിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിനു പോൾ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ യോഗത്തിൽ പി.എം.ഹസൈനാർ, രാജീവ് ഉപ്പത്ത്, ഇ.വി. രാജൻ, സാനു പി.ചെല്ലപ്പൻ, കെ.കെ. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.