കൊച്ചി: കേരളത്തിനാവശ്യമായ വാക്‌സിൻ എന്ന് ലഭ്യമാക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദീകരണം നൽകാനായി കേന്ദ്രസർക്കാർ കൂടുതൽ സമയംതേടി. എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്നും കൂടുതൽ മരുന്നുകമ്പനികൾക്ക് വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി. അരവിന്ദൻ നൽകിയ ഹർജി ഇതേത്തുടർന്ന് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.