കാലടി: ഡി.വൈ.എഫ്.ഐ.ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെ സ്നേഹവണ്ടി സി.പി.എം കാലടി ഏരിയ സെക്രട്ടറി സി.കെ സലീംകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ട്രഷറർ അബിൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി പി.ടി വിഷ്ണു,ലോക്കൽ സെക്രട്ടറി ടി.വി.രാജൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സി.ഉഷാകുമാരി , എം.പി.അബു ,വി.കെ. ജോഷി,എം.കെ കലാധരൻ, എം.എം.ഗിരിഷ്,ധനീഷ് ചാക്കപ്പൻ,എം.എ.ഷെഫീക്ക്, മീന വേലായുധൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ:ഷെബീർ അലി, കെ.എസ് സുധീഷ്, മേഖലാ വൈസ് പ്രസിഡന്റ് പ്രസൂൺസണ്ണി എന്നിവർ സംസാരിച്ചു.