v-murali

കൊച്ചി: വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പിണറായി വിജയനെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. കേരളത്തിന്റെ വികസനപ്രശ്നങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുരളീധരൻ ഉറപ്പുനൽകി​. വികസനവിഷയങ്ങളിൽ പരസ്പര സഹകരണമാവാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.