കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കൊവിഡ് രോഗികൾക്കും വിവിധ രോഗങ്ങൾ ബാധിച്ച കിടപ്പ് രോഗികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ: സന്ധ്യമോൾ പ്രകാശ്, അനിത ബേബി,സാജു ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.