cp
സി.പി.എം കോടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു

കുറുപ്പംപടി: സി.പി.എം കോടനാട് ലോക്കൽ കമ്മിറ്റി ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റുകൾ നൽകി. മങ്കുഴി മുതൽ ആലാട്ടുചിറ വരെ 8 ബ്രാഞ്ചുകളിലായി 500 കിറ്റുകളാണ് നൽകിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം ലോക്കൽ സെക്രട്ടറി ഒ.ഡി.അനിൽ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപിൻ കോട്ടക്കുടി, സ്റ്റാലിൻ.കെ.എസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ബി.ബീഷ്, ശരത് ലാൽ,മെമ്പർ ബിന്ദുകൃഷ്ണകുമാർ, സലിംകടുക്കപ്പിള്ളി, റിയാസ് .കെ.കെ, ഷൈൻ പി.ബി,എന്നിവർ പങ്കെടുത്തു.ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സുബീഷ്, അംഗങ്ങളായ ഷാഫി, ജിജോ, ജോബിൻ, മോജിഷ് എന്നിവർ നേതൃത്വം നൽകി.