കൊച്ചി: കായികരംഗത്തുള്ളവരുടെ കൂട്ടായ്മയിൽ കോതമംഗലം ചേലാട് അസ്ഥാനമായി പ്രവർത്തിക്കുന്ന അത്‌ലറ്റിക് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) സൗജന്യ ആംബുലൻസ് സേവനം ഇനി ചോറ്റാനിക്കരയിലും. അസോസിയേഷൻ പ്രസിഡന്റ് റോയി വർഗീസ്, സെക്രട്ടറി ഒളിമ്പ്യൻ കെ.എം. ബിനു, ട്രഷറർ അമ്പിളി റോയി എന്നിവരിൽ നിന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലൻസും ഓക്‌സിജൻ കോൺസ്‌ട്രേറ്റുകളും കൊവിഡ് പ്രതിരോധ സാമഗ്രഹികളും ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, മെമ്പർ പി.വി. പൗലോസ് എന്നിവർ ഏറ്റുവാങ്ങി.