പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി പി.പി.ഇ കിറ്റുകൾ, മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ്, മരുന്നുകൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ നൽകി. പറവൂർ നഗരസഭ, പുത്തൻവേലിക്കര, കരുമാല്ലൂർ, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര എന്നീ പഞ്ചായത്തുകളിൽ വിതരണം ചെയ്തു. ക്ളബ് പ്രസിഡന്റ് ജോജു വട്ടുത്തറ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി, പഞ്ചായത്ത് പ്രസിഡന്റുമാരായ റോസി ജോഷി, ശ്രീലത ലാലു, കെ.ഡി.വിൻസന്റ്, ദിവ്യ ഉണ്ണികൃഷ്ണൻ, ശാന്തിനി ഗോപകുമാർ എന്നിവർ ഏറ്റുവാങ്ങി.