bank
വാക്‌സിൻ ചലഞ്ചിലേക്ക് മൂവാറ്റുപുഴ അഗ്രികൾച്ചർ ഇംപ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി നൽകിയ 50,000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.എം.പരീത് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടന് നൽകുന്നു

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മൂവാറ്റുപുഴ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി 50,000 രൂപ നൽകി. ബാങ്ക് പ്രസിഡന്റ് കെ.എം പരീതിൽ നിന്നും 50,000 രൂപയുടെ ചെക്ക് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ടി.എം.നാസർ , ബോർഡ് മെമ്പർമാർ മുഹമ്മദ്‌ ചെറുക്കപ്പിള്ളി, കെ.പി. കാദർ, ബാങ്ക് ജീവനക്കാരായ ശ്രീജ കെ.വി. സനു പ്രസാദ് എന്നിവർ പങ്കെടുത്തു.