പറവൂർ: യൂത്ത് കോൺഗ്രസ് ചേന്ദമംഗലം മണ്ഡലം കമ്മിറ്റി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് സാനിറ്റയിസർ, മാസ്ക്ക്, ഗ്ലൗസ് എന്നിവ നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനു പനയ്ക്കൽ വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ ജി. സുനിലിന് കൈമാറി.