പറവൂർ: കേരള എൻ.ജി.ഒ യൂണിയൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ അരിയും പച്ചക്കറി നൽകി.യൂണിയൻ ജില്ല ട്രഷറർ കെ.വി.വിജു അരിയും പച്ചക്കറിയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനിഗോപകുമാറിന് കൈമാറി. യൂണിയൻ ഏരിയ സെക്രട്ടറി വി.എ.ജിജിത്, ഏരിയ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ അംഗം എ.എ.പവിത്രൻ എന്നിവർ പങ്കെടുത്തു.