കളമശേരി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏലൂർ നഗരസഭയിലേക്ക് പൾസ് ഓക്സിജൻ മീറ്ററുകൾ നൽകി. ആലുവ ഉപജില്ലാ സെക്രട്ടറി ജിബി മോൻ നഗരസഭാ ചെയർമാൻ എ.ഡി.സുജിലിന് കൈമാറി. വൈസ് പ്രസിഡന്റ് സുജിലറാണി , വൈസ് ചെയർപേഴ്സൺ ലീലാ ബാബു , കൗൺസിലർമാരായ ഷെരീഫ്, വി.എ.ജെസ്സി എന്നിവർ പങ്കെടുത്തു.