പറവൂർ: വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ പതിനെഴാം വാർഡ് കുഞ്ഞിത്തൈയിലെ എ.ഡി.എസ് കുടുംബശ്രീ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 11,540 രൂപ സാമൂഹ അടുക്കളയിലേക്ക് കൈമാറി. എ.ഡി.എസ് പ്രസിഡന്റ് ബിന്ദു സരസനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, മിനി വർഗ്ഗീസ് മാണിയാറ, സിന്ധു മനോജ്, സനിത ബൈജു എന്നിവർ പങ്കെടുത്തു.