കുറുപ്പംപടി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അശമന്നൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ഭവനങ്ങളിൽ കപ്പ സൗജന്യമായി വിതരണം ചെയ്തു. വാർഡ് മെമ്പർ പി.പി.രഘുകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലിജിൻ വർഗീസ്, എൽദോ മാത്യു, മനോജ് നമ്പേലി, മജീഷ്, ലൈജു തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.