പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പറവൂർ വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ മുപ്പത് പൾസ് ഓക്സിമീറ്ററുകൾ നൽകി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളിലെ ആശാ പ്രവർത്തകർക്കും ഇവ നൽകും. കൺവീനർ പ്രൊഫ. ഗോപാലകൃഷ്ണ പിള്ള നിയുക്ത എം.എൽ.എ വി.ഡി. സതീശന് നൽകി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, പി.സി. ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.