vm-sasi
ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി ആരംഭിച്ച സ്‌നേഹ വണ്ടിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം.ശശി ഫ്ളാഗ് ഓഫ് ചെയുന്നു

ആലുവ: കൊവിഡ് രോഗികൾക്കായി ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി ആരംഭിച്ച സ്‌നേഹ വണ്ടിയുടെ സർവീസ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം.ശശി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എ. ജയലാലാണ് സ്‌നേഹ വണ്ടിക്കായി സ്വന്തം വാഹനം വിട്ടു നൽകിയത്. രത്നമ്മ സുരേഷ്, കെ.എൻ. രാജീവ് എന്നിവർ സംസാരിച്ചു.