n-p
രായമംഗലം ഗ്രാമപഞ്ചായത്തിലെ വാർ റും പ്രസിഡന്റ് എൻ.പി .അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്തിലെ കേന്ദ്രീകൃത വാർ റൂമിനും വാർഡ്തല വാർ റൂമിനും തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.ടെലി മെഡിസിൻ, കൊവിഡ് ദൈനംദിന വിലയിരുത്തൽ,ആംബുലൻസ് സേവനം,ഭക്ഷണ വിതരണം,കൊവിഡ് ടെസ്റ്റ്, വാക്സിനേഷൻ, അടിയന്തര സാഹചര്യത്തിൽ പി.പി.ഇ കിറ്റ് അടക്കമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് വാർറൂമുകൾ വഴിയായിരിക്കും. ഒരു കോഡിനേറ്റർ ഉൾപ്പെടെ ആറ് ജീവനക്കാരുടെ സേവനം വാർഡ് സമിതിക്ക് ലഭ്യമാക്കും.

അദ്ധ്യാപകരും സർക്കാർ ജീവനക്കാരും അടക്കം 150 പേർ വാർ റൂമിലെ പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കും.

വൈസ് പ്രസിഡന്റ് ദീപ ജോയ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജി പ്രകാശ്, ബിജു കുര്യാക്കോസ്,സ്മിത അനിൽകുമാർ സെക്രട്ടറി എൻ. രവികുമാർ , കോഡിനേറ്റർ വിനുകുട്ടൻ, നോഡൽ ഓഫീസർ ബിൻസി എന്നിവർ പങ്കെടുത്തു.