moothakunnam-covid-centre
മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഓക്സിജൻ കിടക്കകളുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 36 ഓക്സിജൻ കിടക്കകൾ സജ്ജമായി. എൻ.എച്ച്.എം മുഖേന മുംബെയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് പത്ത് ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ കിടക്കകൾ നൽകിയത്. വടക്കേക്കര സഹകരണ ബാങ്ക് നൽകിയ ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് ഓക്സിജൻ സിലിണ്ടർ സ്റ്റോർ റൂം തയ്യാറാക്കി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ഡോ. പി. ശോഭ തുടങ്ങിയവർ പങ്കെടുത്തു.