അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 25000 രൂപ നൽകി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജിക്ക് ലൈബ്രറി പ്രസിഡന്റ് കെ.കെ.മുരളി തുക കൈ മാറി.
ബാലവേദി അംഗങ്ങളായ ഗോകുൽ മുരളി, ഗംഗ മുരളി എന്നിവർക്ക് ലഭിച്ച വിദ്യാഭ്യാസ മെറിറ്റ് സ്ക്കോളർഷിപ്പ് തുകയായ 5000 രൂപ ഇരുവരും ടി.പി.വേലായുധന് കൈമാറി. താലൂക്ക് ജയിറ്റ് സെക്രട്ടറി കെ.പി. റെജീഷ്, ലൈബ്രറി സെക്രട്ടറി ടി.എസ്.മിഥുൻ, കെ.എ. രമേശ് എന്നിവർ പങ്കെടുത്തു.