kv-sulaiman
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലേക്ക് തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ബാങ്ക് പ്രസിഡന്റ് കെ.വി.സുലൈമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിസന്തോഷിന് കൈമാറുന്നു

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലേക്ക് ഒമ്പത് അണുനശീകരണ സ്‌പ്രേയറും സന്നദ്ധ പ്രവർത്തകർക്കുള്ള പി.പി.ഇ കിറ്റും തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് നൽകി. ബാങ്ക് പ്രസിഡന്റ് കെ.വി. സുലൈമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിസന്തോഷിന് കിറ്റുകൾ കൈമാറി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബാങ്ക് വൈസ് പ്രസിഡന്റ് സി.പി.നാസർ, ഡയറക്ടർമാരായ കെ.കെ.ജമാൽ, ടി.എഫ്. തോമസ്, എൻ.കെ.ശിവൻ, സി.കെ.നൗഷാദ്, പഞ്ചായത്ത് സെകട്ടറി കെ.രേഖ, സഹകരണ ബാങ്ക് സെക്രട്ടറി മഞ്ജു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.