കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് കൊവിഡ് ബാധിത കുടുംബങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 5000 രൂപ പലിശ രഹിത വായ്പ നൽകുന്നു. ബാങ്കിൽ കുടിശികയുള്ളവർ, സർക്കാർ ജീവനക്കാർ, സർവീസ് പെൻഷൻ വാങ്ങുന്നവർ,ഫാക്ടറി ജോലിക്കാർ എന്നിവർക്ക് വായ്പ അനുവദിക്കുന്നതല്ല. മേയ് 24 മുതൽ 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ടി.ഐ.ശശി,സെക്രട്ടി പി.എ.കാഞ്ചന എന്നിവർ അറിയിച്ചു.