പറവൂർ: പ്രശസ്തനാടക നടി കരിമ്പാടം തേവാരപ്പിള്ളിൽ ടി.എസ്. ലക്ഷ്മി (76) നിര്യാതയായി. ആറു പതിറ്റാണ്ടുകാലത്തെ നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കഴിഞ്ഞവർഷം കേരള സംഗീതനാടക അക്കാഡമി ‘ഗുരുപൂജ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രമുഖ നാടക പ്രതിഭകൾക്കൊപ്പം ഒട്ടേറെ സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലിക്കുന്ന പ്രതിമകൾ ആദ്യമായി നിർമിച്ചതിന് കേന്ദ്രസർക്കാരിന്റെ പുരസ്കാരം നേടിയ ശിൽപി പരേതനായ തലശേരി ബാലനാണ് ഭർത്താവ്. മക്കൾ: ജ്യോതി, ഷീജ. മരുമക്കൾ: രാജേന്ദ്രൻ, പ്രീതി.