കൊച്ചി: കേരളത്തിന് ആവശ്യമുള്ള മരുന്നും മറ്റ് അവശ്യ വസ്തുക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതുമായ ലോറി തൊഴിലാളികളെയും പാചകവാതക, പെട്രോളിയം ഉല്പന്നങ്ങളും കൊണ്ടുപോകുന്ന ട്രക്കുകളിലെ തൊഴിലാളികൾക്കും വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.രാജൻ, ജനറൽ സെക്രട്ടറി എം.ഇബ്രാഹിം കുട്ടി എന്നിവർ അറിയിച്ചു.