ആലുവ: റൂറൽ ജില്ലയിൽ ഇന്നലെ മാത്രം പിടികൂടിയത് 207 വാഹനങ്ങൾ. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ പിടികൂടിയത് 950 ഓളം വാഹനങ്ങളാണ്. മതിയായ രേഖകളില്ലാതെയും അനാവശ്യമായി പുറത്തിറങ്ങിയതിനുമാണ് വാഹനങ്ങൾ പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം മുതൽ പിടികൂടിയ വാഹനങ്ങളുടെ രജിസ്‌ടേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച 228 കേസുകൾ രജിസ്റ്റർ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 875 പേർ ക്കെതിരെയും സാമുഹ്യ അകലം പാലിക്കാത്തതിന് 1092 പേർക്കെതിരെയും നടപടിയെടുത്തു.